കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പി എസ് സി നാളെ (ഒക്ടോബര്‍ 30) വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 3 വരെ അപേക്ഷിക്കാം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും സര്‍വകലാശാലകളിലേക്കും ഡിഗ്രിയുള്ളവര്‍ക്ക് എല്‍ജിഎസിന് അപേക്ഷിക്കാനാകില്ല. എന്നാല്‍, കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ എല്‍ജിഎസിന് ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാം.
ഏഴാം ക്ലാസ് വിജയം ആണ് എല്‍ജിഎസ് പരീക്ഷകള്‍ക്കുള്ള അടിസ്ഥാന യോഗ്യത.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുന്നതിനാല്‍ പരീക്ഷയില്‍ മത്സരം കടുത്തതാകും.
18 വയസ്സ് മുതല്‍ 36 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി, എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
2021 ഡിസംബറില്‍ കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ എല്‍ജിഎസ് പരീക്ഷയ്ക്ക് അഞ്ചുലക്ഷത്തിലേറെ പേര്‍ അപേക്ഷിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം ആറ് ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.
പരീക്ഷ അടുത്ത മാസം മാര്‍ച്ചിനുശേഷം നടക്കാനാണ് സാധ്യതയെന്ന് മാതൃഭൂമി തൊഴില്‍വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ റാങ്ക് ലിസ്റ്റിന് 2027 ജനുവരി 11 വരെ കാലാവധിയുണ്ട്. ഇതുവരെ 2426 പേര്‍ക്കാണ് നിയമനശിപാര്‍ശ അയച്ചിട്ടുള്ളത്.


Leave a Reply